2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

എന്റെ സൈന്യ പ്രമുഖരെ
അറിയൂ നീ ദ്യുജോത്ത്മ.
അവരില്‍ വിശിസടരെ ഞാന്‍
ചുരുക്കത്തില്‍ ഒന്ന് പറഞ്ഞിടാം.

അങ്ങുന്നും ഭിഷ്മ്ര്‍ കര്‍ണന്‍
വിജയ്‌ശീല കൃപരും തഥാ.
ആശ്വധ്ഹമ, വികര്‍ണനും
ഭുരിശ്രവസ്സു, ജയദ്രഥന്‍.

അനേകം അന്യ ശുരന്മാര്‍ ഉണ്ട്
എനിക്കായ് ജീവന്‍ ത്യജിക്കുവോര്‍,
നാനാ ശത്ര ആയുധ സന്നധര്‍
സര്‍വരും യുദ്ധ വിശാരദര്‍.

വിസ്തൃത മാണെന്‍ സേന
ഭിഷ്മ്ര്‍ ബലാല്‍ അത് രക്ഷിതം.
ചെറുതാം പണ്ടവ പ്പടയോ
ഭിമനാല്‍ രക്ഷിത മല്ഭുതം.

അണികളില്‍ എല്ലാവരും നിന്ന്
സ്വന്തം സ്ഥാനം ഭദ്രമാക്കുക.
ഭിഷ്മരെ സര്‍വദാ കാക്കാന്‍
ഏവരും നന്നായ് ശ്രമിക്കുക.

1 അഭിപ്രായം: